
ലണ്ടൻ: ബ്രസീലിയൻ മുന്നേറ്റ താരം ജാവോ പെഡ്രോ 2033 വരെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയിൽ തുടരും. താരത്തിന്റെ കരാർ കാലാവധി നീട്ടുന്നതിലും ശമ്പള വർധനവിലും ക്ലബ്ബും താരവും തമ്മിൽ ധാരണയിലെത്തിയതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മറ്റു പ്രമുഖ യൂറോപ്യൻ ക്ലബ്ബുകളിൽ നിന്ന് ഓഫറുകൾ ഉണ്ടായെങ്കിലും ടീമിന്റെ ഭാവി പദ്ധതികളിൽ പ്രധാനിയായ പെഡ്രോയെ വിട്ടുനൽകില്ലെന്ന നിലപാടിലായിരുന്നു ചെൽസി മാനേജ്‌മെന്റ്.
കഴിഞ്ഞ സീസണിൽ ബ്രൈറ്റണിൽ നിന്ന് സ്റ്റാംഫോർഡ് ബ്രിഡ്ജിലെത്തിയ 24-കാരനായ പെഡ്രോ, ചെൽസിക്കായി തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. എല്ലാ ടൂർണമെന്റുകളിലുമായി കളിച്ച 53 മത്സരങ്ങളിൽ നിന്ന് 23 ഗോളുകളും 9 അസിസ്റ്റുകളും താരം സ്വന്തമാക്കിയിരുന്നു. ആദ്യ സീസണിൽ തന്നെ ക്ലബ്ബിന്റെ ടോപ്പ് സ്കോററായ പെഡ്രോയെ ദീർഘകാലത്തേക്ക് ടീമിൽ നിലനിർത്താൻ കഴിഞ്ഞത് ചെൽസിക്ക് വലിയ ആശ്വാസമാണ്.
Content Highlight
Brazilian forward Joao Pedro has signed a massive contract extension with Chelsea, committing his future to Stamford Bridge until 2033. After a stellar debut season where he finished as the club's top scorer with 23 goals and 9 assists across 53 matches, Chelsea secured his long-term stay despite heavy interest from other European clubs.